top of page

എല്ലാം  അങ്ങേ  മഹത്വത്തിനായി 
എല്ലാം  അങ്ങേ  പുകഴ്ചക്കുമായി 
തീർന്നിടണമേ പ്രിയനേ
തിരുനാമം ഉയർന്നിടട്ടെ  (2)

സ്നേഹത്തിലൂടയെല്ലാം  കാണൂവാൻ 
സ്‌നേഹത്തിൽ  തന്നെയെല്ലാം  ചെയ്യ്യുവാൻ 
എന്നിൽ നിൻ  സ്വഭാവം  പകരണമേ  ദിവ്യ 
തേജസാലെന്നെ  നിറക്കേണമേ  (2 )  [എല്ലാം  അങ്ങേ ..]

ആത്മാവിൽ  ശുദ്ധിയോടെ  ജീവിപ്പാൻ ആത്മ 
നൈർമലവും  നിത്യവും  പ്രകാശിപ്പാൻ 
ആത്മദായക  നിരന്തരമായെന്നിൽ 
ആത്മദാനങ്ങൾ പകരണമേ (2 )  [എല്ലാം  അങ്ങേ ..]

നിന്റെ  പേരിൽ  ഞങ്ങൾ  ചെയ്യും  വേലകൾ 
തിരുനാമവും  ധരിച്ചു  ചെയ്യും  കാര്യങ്ങൾ 
ഭൂവിൽ  ഞങ്ങൾക്കല്ല വാനവനേ
അങ്ങേ വാഴ്‌വിനായി മാത്രം തീരണമേ   (2 )  [എല്ലാം  അങ്ങേ ..]

വക്രത  നിറഞ്ഞ പാപലോകത്തിൽ 
നീ  വിളിച്ചു  വേർതിരിച്ച  നിഞ്ജനം 
നിന്റെ  പൊന്നുനാമ  മഹത്വത്തിനായ് 
ദിനം  ശോഭിക്കാൻ  കൃപ  നൽകണമേ  (2 )  [എല്ലാം  അങ്ങേ ..]

എല്ലാം  അങ്ങേ  മഹത്വത്തിനായി 
bottom of page